സല്മാന് ഖാനെ വെറുതെ വിട്ടു
ജോധ്പൂര്‍ ഡി ജെ എം കോടതിയുടെതാണ് വിധി
നിയമവിരുദ്ധമായി തോക്ക് കൈവശം സൂക്ഷിച്ച കേസിൽ നടൻ സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന് കണ്ടാണ് ജോധ് പൂര് സി ജെ എം കോടതിയുടെ വിധി. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്ന കാര്യം തീരുമാനിക്കുമെന്ന് ഹരജിക്കാരായ വൈഷ്ണോയ് സമാജ് വ്യക്തമാക്കി. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം സൂക്ഷിച്ചുവെന്നായിരുന്നു സല്‍മാനെതിരായ കേസ് . എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി. വിലയിരുത്തി.
വിധി കേള്‍ക്കാനായി സല്‍മാനും സഹോദരിയും കോടതിയിലെത്തിയിരുന്നു. 1998 ല്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമല്ലത്തില് 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്മാന് ഖാന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. ഇതിനായി ലൈസന്‍സില്ലാത്ത തോക്കാണ് ഉപയോഗിച്ചത് എന്നായിരുന്നു ആരോപണം