മേല്‍പ്പാലം തകര്‍ന്ന സംഭവം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ മമതയും തൃണമൂല്‍ കോണ്‍ഗ്രസും
Update: 2018-05-11 10:42 GMT
മുന്‍ ഇടതുസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്
കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുണ്ടായ ദുരന്തം പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. അതുകൊണ്ട് തന്നെ മേല്‍പ്പാലനിര്‍മാണത്തിന്റെ കാര്യത്തില്‍ മുന്‍ ഇടതുസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപിയാവട്ടെ ഇക്കാര്യത്തില്‍ രണ്ടുകൂട്ടരേയും കുറ്റപ്പെടുത്തി പ്രചാരണം നടത്തുന്നു. പശ്ചിമബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണിത്.