ഈവര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
അധിക മഴ ലഭിക്കാനുള്ള സാധ്യത 94 ശതമാനത്തിലേറെയാണ്. രാജ്യത്ത് ഇക്കുറി 104 മുതല്‍ 110 ശതമാനംവരെ അധിക മഴ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു
ഈവര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലവര്‍ഷം ഈ വര്‍ഷം ശരാശരിയിലും അധികമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റത്തോഡ് പറഞ്ഞു. അധിക മഴ ലഭിക്കാനുള്ള സാധ്യത 94 ശതമാനത്തിലേറെയാണ്. രാജ്യത്ത് ഇക്കുറി 104 മുതല്‍ 110 ശതമാനംവരെ അധിക മഴ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
എല്‍നിനോ പ്രതിഭാസം മൂലം താപനില ക്രമാതീതമായി ഉയരുന്നത് ഗുണം ചെയ്യും. എല്‍നിനോയ്ക്കുശേഷം സമുദ്രത്തെ തണുപ്പിക്കുന്ന ലാ നിനാ പ്രതിഭാസം ഉണ്ടാകുന്നത് കനത്ത മഴയ്ക്ക് കാരണമാകും.
ഇത്തവണ രാജ്യത്തെല്ലായിടത്തും കാലവര്‍ഷം മികച്ച രീതിയില്‍ ലഭിക്കും. എന്നാല്‍ തെക്കുകിഴക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശരാശരിയിലും താഴെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ച ദുരത്തിലാഴ്ത്തിയ മറാത്തവാഡയില്‍ നല്ല കാലവര്‍ഷം ലഭിക്കുമെന്നും ലക്ഷ്മണ്‍ സിംഗ് റത്തോഡ് അറിയിച്ചു. മികച്ച മഴ ലഭിക്കുന്നതോടെ 2016 - 17 ലെ കാര്‍ഷികോത്പാദനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനെത്തും. സെപ്റ്റംബര്‍ 31 വരെ മഴ സജീവമായിരിക്കും.