31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി -40 ബഹിരാകാശത്തേക്ക് കുതിച്ചു

Update: 2018-05-11 00:00 GMT
31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി -40 ബഹിരാകാശത്തേക്ക് കുതിച്ചു
Advertising

രാജ്യത്തിന്റെ നാല്‍പത്തി രണ്ടാമത് ബഹിരാകാശ വാഹനമായ പിഎസ്എല്‍വി സി-40 കുതിച്ചുയരുന്നത് ചരിത്രത്തിലേക്കാണ്.

ഇന്ത്യയുടെ നൂറാമത് ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി -40 ബഹിരാകാശത്തേക്ക് കുതിച്ചു. രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

രാജ്യത്തിന്റെ നാല്‍പത്തി രണ്ടാമത് ബഹിരാകാശ വാഹനമായ പിഎസ്എല്‍വി സി-40 കുതിച്ചുയരുന്നത് ചരിത്രത്തിലേക്കാണ്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്ളത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സൗത്ത് കൊറിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും സി നാല്‍പതിലുണ്ട്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍റ് മാപ്പിങ് തുടങ്ങിയവയാണ് ഉപഗ്രഹ ദൗത്യം. ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ കാമറകള്‍ കാര്‍ട്ടോസാറ്റ് രണ്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഉപഗ്രഹങ്ങളുള്‍പ്പെടെ സി-നാല്‍പതിന് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ് രണ്ടിന് മാത്രം 710 കിലോഗ്രാം ഭാരമുണ്ട്. കഴിഞ്ഞ തവണ പിഎസ്എല്‍വി സി 39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്.

Tags:    

Similar News