അശ്വിന് വൈദ്യുതി വകുപ്പിന്റെ സഹായം വേണം...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വാഴ്‍ത്തപ്പെടുന്ന സ്‍പിന്നറാണ് രവിചന്ദ്ര അശ്വിന്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വാഴ്‍ത്തപ്പെടുന്ന സ്‍പിന്നറാണ് രവിചന്ദ്ര അശ്വിന്‍. തമിഴ്നാട്ടുകാരനായ അശ്വിന്റെ ചെന്നൈയിലെ വസതി അടിക്കടി നേരിടുന്ന ഒരു പ്രശ്നമുണ്ട്. മിക്കപ്പോഴും വൈദ്യുതി മുടങ്ങും, അതല്ലെങ്കില്‍ വോള്‍ട്ടേജ് കുറയല്‍. ഇത്രത്തോളം സ്വാധീനമൊക്കെയുള്ള അശ്വിന് നിസാരമായി പരിഹരിക്കാവുന്ന പ്രശ്നണിതെന്ന് പലര്‍ക്കും തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ഒടുവില്‍ തമിഴ്‍നാട് വൈദ്യുതി വകുപ്പിന്റെ സഹായത്തിനായി ട്വിറ്ററില്‍ തന്റെ പരാതി എഴുതി പോസ്റ്റ് ചെയ്യേണ്ടി വന്നു അശ്വിന്. കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് ഒരു ട്രാന്‍സ്ഫോര്‍മറില്ലെന്നാണ് അശ്വിന്‍ പറയുന്നത്. ഇതുമൂലം നിരന്തരം വൈദ്യുതി മുടങ്ങുന്നത് ഇവിടെ പതിവാണ്. താന്‍ കൃത്യമായി നികുതിയും മറ്റും സര്‍ക്കാരിലേക്ക് അടക്കുന്നയാളാണ്. പത്തു വര്‍ഷത്തിലേറെയായി തങ്ങള്‍ക്കിവിടെ ഒരു ട്രാന്‍സ്‍ഫോര്‍മര്‍ പോലുമില്ല. സഹായിക്കാന്‍ കഴിയുമോയെന്നാണ് അശ്വിന്‍ ചോദിക്കുന്നത്.