കര്‍ണാടക കോടതി വിധികളെ അവഹേളിക്കുന്നു; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി

Update: 2018-05-12 15:40 GMT
Editor : Sithara
കര്‍ണാടക കോടതി വിധികളെ അവഹേളിക്കുന്നു; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി
Advertising

കാവേരി റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചക്കകം രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

കാവേരി നദീജല തര്‍ക്കത്തില്‍ കോടതി ഉത്തരവ് പാലിക്കാത്ത കര്‍ണ്ണാടകക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. കോടതി വിധികളെ അവഹേളിക്കുകയാണ് കര്‍ണ്ണാടക ചെയ്യുന്നതെന്ന് സുപ്രിം കോടതി പറഞ്ഞു. അടുത്ത ഏഴ് ദിവസം പ്രതിദിനം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രശ്നപരിഹാരത്തിന് നേതൃത്വം കൊടുക്കാന്‍ കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

കാവേരി നദിയില്‍ നിന്നും 6000 ക്യൂസെക്സ് വീതം വെള്ളം രണ്ട് ദിവസത്തേക്ക് വിട്ട് നല്‍കാന്‍ കര്‍ണ്ണാടകയോട് നേരത്തെ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. വിധി പാലിക്കാത്ത കര്‍ണ്ണാടകയെ രൂക്ഷമായി വിമര്‍ശിച്ചാണ് നാളെ മുതല്‍ ഒക്ടോബര്‍ 6 വരെ പ്രതിദിനം 6000 ക്യുസെക്സ് വെള്ളം വിട്ട് കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവുകള്‍ ലംഘിച്ച്, നിയമത്തിന്‍റെ ഉരുക്കമുഷ്ടി പ്രയോഗിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് കോടതി കര്‍ണ്ണാടകക്ക് മുന്നറിയിപ്പ് നല്‍കി. കോടതി ഉത്തരവുകള്‍ ലംഘിക്കുന്നതോടെ കോടതിയെ അവഹേളിക്കുകയും നിയമത്തിന്‍റെ മഹിമയെ കളങ്കപ്പെടുത്തുകയുമാണ് കര്‍ണ്ണാടക ചെയ്യുന്നതെന്നും
കോടതി പറഞ്ഞു. കാവേരി പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെട്ടേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. ഇതിനായി കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ്

രൂപീകരിച്ച് അടുത്ത ചൊവ്വാഴ്ച്ചക്കകം പ്രവര്‍ത്തനം ആരംഭിക്കണം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ബോര്‍ഡില്‍ അംഗങ്ങളാക്കേണ്ട പ്രതിനിധികളുടെ പേര് നാളെത്തന്നെ കേന്ദ്രത്തെ അറിയിക്കണം. ബോര്‍ഡ് അംഗങ്ങള്‍ തമിഴ്നാടും കര്‍ണ്ണാടകയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി അടുത്ത ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News