സെന്‍കുമാറിന്റെ നിലപാടിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ വാദിക്കില്ലായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ

Update: 2018-05-12 12:31 GMT
Editor : Ubaid
സെന്‍കുമാറിന്റെ നിലപാടിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ വാദിക്കില്ലായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ
Advertising

ഒരു പൈസ പോലും സ്വീകരിക്കാതെയാണ് ദിവെ സെന്‍കുമാറിന് വേണ്ടി വാദിച്ചത്.

സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ. പ്രസ്താവനയില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് ദവെ അറിയിച്ചു. സെന്‍കുമാറിന്‍റെ നിലപാടിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ അദ്ദേഹത്തിനായി വാദിക്കില്ലായിരുന്നെന്നും ദവെ പ്രതികരിച്ചു. സുപ്രിം കോടതിയില്‍ സെന്‍കുമാറിന്റെ കേസ് ആദ്യം വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു. അദ്ദേഹം വഴിയാണ് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഹാജരാകുന്നത്. ഒരു പൈസപോലും വാങ്ങാതെയാണ് ദുഷ്യന്ത് ദവെ സെന്‍കുമാറിന് വേണ്ടി കേസ് വാദിച്ചത്.

സെൻകുമാർ കഴിഞ്ഞ ദിവസം നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെയും സംഘപരിവാർ അനുകൂല നിലപാടുകളുടെയും പേരിലാണ് ദുഷ്യന്ത് ദവെ വിമർശനം ഉന്നയിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News