താഴെതട്ടിലുള്ള സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിമണ്‍സ് മാനിഫെസ്റ്റോ

Update: 2018-05-12 03:55 GMT
Editor : admin
താഴെതട്ടിലുള്ള സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിമണ്‍സ് മാനിഫെസ്റ്റോ
Advertising

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി പഠനത്തിനായി എത്തിയ മലയാളി വിദ്യാര്‍ത്ഥിനികളിലുയര്‍ന്ന സ്ത്രീ ശാക്തീകരണമെന്ന ആശയമാണ് വിമന്‍സ് മാനിഫെസ്റ്റോ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിനാധാരം.

Full View

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ താഴെതട്ടിലുള്ള സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് മലയാളി വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടന.

ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമണ്‍സ് മാനിഫെസ്റ്റോ എന്ന സംഘടന വളര്‍ച്ചയുടെ പാതയിലാണ്. അവസരങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരെയും ആവശ്യക്കാരെയും ഒരുമിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി പഠനത്തിനായി എത്തിയ മലയാളി വിദ്യാര്‍ത്ഥിനികളിലുയര്‍ന്ന സ്ത്രീ ശാക്തീകരണമെന്ന ആശയമാണ് വിമന്‍സ് മാനിഫെസ്റ്റോ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിനാധാരം.

സ്ത്രീകളുടെ ഉന്നമനത്തിലൂടെ ഒരു സമൂഹത്തിന്റെ തന്നെ വികസനം ഇതാണ് വിമന്‍സ് മാനിഫെസ്റ്റോ എന്ന സംഘടനയുടെ ലക്ഷ്യം. എല്ലാ സന്നദ്ധ സംഘനകളെയും പോലെ തന്നെ സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമമായി തന്നെയാണ് വിമന്‍സ് മാനിഫെസ്റ്റോയുടെയും തുടക്കം.

സ്വയം തൊഴില്‍ പദ്ധതികള്‍ക്കും വിമന്‍സ് മാനിഫെസ്റ്റോ അവസരം നല്‍കുന്നുണ്ട്. ആരംഭിക്കാനിരിക്കുന്ന സംഘടനാ വെബ്സൈറ്റ് വഴി സ്വയം തൊഴില്‍ പദ്ധതികളിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

സംഘടനയിലേക്ക് സ്വമേധയാ സേവനതല്‍പ്പരരായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേവനത്തിലൂടെ തന്നെ പഠന വിഷയങ്ങളില്‍ പരിശീലനവും ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News