ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9, 14 തിയ്യതികളില്‍

Update: 2018-05-12 08:37 GMT
Editor : Sithara
ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9, 14 തിയ്യതികളില്‍
Advertising

ഗുജറാത്തില്‍ രണ്ട് ഘട്ടമായാണ് വോട്ടടുപ്പ്. ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ വിധി എഴുതും. രണ്ടാം ഘട്ടം ഡിസംബര്‍ 14ന്. 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,14 തിയ്യതികളില്‍. മാതൃകാ പെരുമാറ്റചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് തെരെഞ്ഞെ‍ടുപ്പ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യതെര‌െഞ്ഞെടുപ്പ കമ്മീഷണര്‍ എ കെ ജ്യോതി ആവര്‍ത്തിച്ചു.‌

ഗുജറാത്തില്‍ രണ്ട് ഘട്ടമായാണ് വോട്ടടുപ്പ്. ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ വിധി എഴുതും. രണ്ടാം ഘട്ടം ഡിസംബര്‍ 14ന്. 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനമുണ്ടാകും. 4.33 കോടി വോട്ടര്‍മാര്‍ക്കായി 50128 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അടുത്ത മാസം 14നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുക. ഇന്ന് മുതല്‍ നിലവില്‍ വന്ന മാതൃകാ പെരുമാറ്റ ചട്ടം കേന്ദ്ര സര്‍ക്കാരിനും ബാധകമാണ്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് 13 ദിവസത്തിന് ശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലതാമസം ബിജെപിയെ സഹായിക്കാനാണ് എന്നാണ് പ്രതിപക്ഷ വിമര്‍ശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News