ജമ്മുവിലും അസമിലും ഭീകരാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Update: 2018-05-13 02:06 GMT
Editor : Jaisy
ജമ്മുവിലും അസമിലും ഭീകരാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു
Advertising

അസമിലെ തിന്‍സുകിയ മേഖലയില്‍ സൈനിക വ്യൂഹത്തിന് സമീപം നാല് തവണ സ്ഫോടനമുണ്ടായി

സ്വാതന്ത്ര്യ ദിനത്തില്‍ ജമ്മുകാശ്മീരിലും അസമിലും ഭീകരാക്രമണം. ശ്രീനഗറിന് സമീപം ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 6 സൈനികര്‍ക്ക് പരിക്കേറ്റു. ഉരിമേഖലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. അസമില്‍ നാലിടത്തും മണിപ്പൂരില്‍ രണ്ടിടത്തും ചെറു സ്ഫോടനങ്ങളുണ്ടായി

രാജ്യം കനത്ത സുരക്ഷ വലയത്തില്‍ നില്‍ക്കേയാണ് ജമ്മു കാശ്മീരിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും ഭീകരാക്രമണമുണ്ടായിരിക്കുന്നത്. ജമ്മുകാശ്മീരില്‍ ശ്രീനഗറിന് സമീപം നൊവാത്തയില്‍ പുലര്‍ച്ചെയായിരുന്നു ഭീകരരുടെ വെടിവെപ്പ്. സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഉരി മേഖലയില്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു.

അസമിലെ തിന്‍ സുക്കീയ ജില്ലയില്‍ സൈനിക ക്യാമ്പിനു സമീപമാണ് സ്ഫോടനങ്ങളുണ്ടായത്. അക്രമത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് സൂചന.

മണിപ്പൂരില്‍ തലസ്ഥാന നഗരിയായ ഇംഫാലിലാണ് സ്ഫോടനമുണ്ടായത്. ചെറു സ്ഫോടനമുണ്ടായിരുന്നു ഇവ, ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News