പഞ്ചാബില്‍ ആയുധധാരികള്‍ ജയില്‍ അക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി
പൊലീസ് യൂണിഫോമിലെത്തിയ 10 ആയുധധാരികളാണ് ജയില്‍ തകര്‍ത്തത്.
പഞ്ചാബിലെ നാബ ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ തടവുകാരെ മോചിപ്പിച്ചു. ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിങ് മിന്റോയടക്കം
ആറ് തടവുകാരാണ് രക്ഷപ്പെട്ടത്. ആയുധധാരികളായ 10 അംഗ അക്രമി സംഘമാണ് ജയിലിനകത്ത് കടന്ന് തടവുകാരെ മോചിപ്പിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
പഞ്ചാബിലെ നാഭ ജയിലില്‍ പൊലീസ് വേഷത്തില്‍ കാറിലെത്തിയ 10 അംഗ അക്രമി സംഘമാണ് തടവുകാരെ മോചിപ്പിച്ചത്. ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിങ് മിന്റോ, ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ഡിയോല്‍, വിക്രം ജീത്ത് സിങ് എന്നിവരാണ് രക്ഷപ്പെട്ട തടവുകാര്‍. 10 ഭീകരവാദക്കേസുകളില്‍ പ്രതിയാണ് ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് തലവനായ ഹര്‍മീന്ദര്‍ സിങ് മിന്റോ. 2014ലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ഹര്‍മീന്ദര്‍ സിങ് മിന്റോയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജയിലിനകത്തെത്തിയ അക്രമി സംഘം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയടക്കം 100 തവണ വെടി ഉതിര്‍ത്തു. ജയിലിനകത്തും സമീപത്തും കൂടുതല്‍ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് പൊലീസ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.