മുത്തലാഖ് കേസില്‍ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് കോടതി
Update: 2018-05-13 07:46 GMT
മുത്തലാഖ് ഇസ്‍ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട മൌലിക അവകാശമാണെന്ന് തെളിഞ്ഞാല്‍ ഇടപെടില്ലെന്നും കോടതി
മുത്തലാഖ് കേസില്‍ ബഹുഭാര്യത്വം, നിഖാഹ് ഹലാല എന്നീ വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് സുപ്രീം കോടതി. മുത്തലാഖിന്‍റെ ഭരണഘടന സാധുത മാത്രമാണ് കോടതി പരിശോധിക്കുകയെന്ന് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുത്തലാഖിനെതിരായ പരാതികളില്‍ ഭരണഘടനാബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു.