ബീഫിന്‍റെ പേരിലുള്ള കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ് ദളെന്ന് ഇരയുടെ കുടുംബം

Update: 2018-05-13 18:39 GMT
Editor : admin
ബീഫിന്‍റെ പേരിലുള്ള കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ് ദളെന്ന് ഇരയുടെ കുടുംബം
Advertising

ബജ്‍റംഗ് ദളിന്‍റെ അനുഭാവികളാണ് ഇത് ചെയ്തത്. ശരിയും തെറ്റും നിര്‍ണയിക്കാനുള്ള അധികാരം അവര്‍ക്ക് ആരാണ് നല്‍കിയത്? ഒരാളെ കൊലപ്പെടുത്താന്‍ അവര്‍ക്ക് എങ്ങിനെയാണ് കഴിയുക? - ഷഹ്സാദ് ചോദിച്ചു.

ജാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗോരക്ഷ സമിതിയും ബജ്റംഗ് ദളുമാണെന്ന് ഇരയുടെ കുടുംബം. കൊല്ലപ്പെട്ട അലിമുദ്ദീന്‍ അന്‍സാരിയുടെ കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ 12 ആളുകളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ഇവരില്‍ ചിലര്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോരക്ഷ സമിതിയുടെയും ബദ്റംഗ് ദളിന്‍റെയും അനുഭാവികളാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിശദ വിവരങ്ങള്‍ ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. ബീഫ് കടത്തലും വില്‍പ്പനയുമായി അന്‍സാരിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആരോപണവും പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് നിലപാട്. പരാതിയില്‍ താന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളവരില്‍ പ്രമുഖരായ ദീപക് മിശ്രയെയും ചോട്ടു വര്‍മയെയും പിടികൂടിയാല്‍ മറ്റുള്ളവരെയും കണ്ടെത്താനാകുമെന്നും ഇവരെല്ലാം ബജ്‍രംഗ് ദളിന്‍റെയും രോഗക്ഷാ സമിതിയുടെയും അംഗങ്ങളാണെന്നും അന്‍സാരിയുടെ ഭാര്യ മറിയം പറഞ്ഞു.

അന്‍സാരിയുടെ മകനായ ഷഹ്സാദ് ഈ വര്‍ഷമാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ബജ്‍റംഗ് ദളിന്‍റെ അനുഭാവികളാണ് ഇത് ചെയ്തത്. ശരിയും തെറ്റും നിര്‍ണയിക്കാനുള്ള അധികാരം അവര്‍ക്ക് ആരാണ് നല്‍കിയത്? ഒരാളെ കൊലപ്പെടുത്താന്‍ അവര്‍ക്ക് എങ്ങിനെയാണ് കഴിയുക? - ഷഹ്സാദ് ചോദിച്ചു. എന്നാല്‍ അന്‍സാരി ചില ദുരൂഹ ഇടപാടുകളില്‍ പങ്കാളിയായിരുന്നുവെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആക്രമണത്തിന് വിധേനാകുമ്പോള്‍ അന്‍സാരി സഞ്ചരിച്ചിരുന്ന കാറിന് വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നതെന്നും അനധികൃത ബീഫ് കച്ചവടത്തിന്‍റെ പേരില്‍ ആവശ്യപ്പെട്ട് പണം നല്‍കാന്‍ അന്‍സാരി തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അനുമാനത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News