എഎപി രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഭിപ്രായ ഭിന്നത രൂക്ഷം
ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങിന്റെ..
അഭിപ്രായഭിന്നതകള്‍ക്കിടെ ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എഎപി പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് നാരായണ്‍ദാസ് ഗുപ്ത, പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പ്രമുഖര്‍ വേണമെന്നായിരുന്നു എഎപി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് നാരായണ്‍ദാസ് ഗുപ്ത, എന്നിവരെ സ്ഥാനാര്‍ത്ഥികളായി തെഞ്ഞെടുത്തതത്.
നേരത്തെ കുമാര്‍ ബിശ്വാസ് അടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുക.