പശുക്കളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന് മുസ്ലിം കന്നു കാലി വ്യാപാരികള്‍ക്ക് ക്രൂര മര്‍ദനം

Update: 2018-05-13 11:20 GMT
Editor : admin
പശുക്കളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന് മുസ്ലിം കന്നു കാലി വ്യാപാരികള്‍ക്ക് ക്രൂര മര്‍ദനം
Advertising

ഗോ സംരക്ഷണത്തിന്റെ പേരില്‍ പ്രവര്‍‌ത്തിക്കുന്ന ഗോ രക്ഷ ദള്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ സാനിധ്യത്തിലാണ് വ്യാപാരികളെ നഗ്നരാക്കി മര്‍ദ്ധിച്ചത്.

രാജസ്ഥാനില്‍ പശുക്കളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന് മൂന്ന് മുസ്ലിം കന്നു കാലി വ്യാപാരികള്‍ക്ക് ക്രൂര മര്‍ദ്ധനം. ഗോ സംരക്ഷണത്തിന്റെ പേരില്‍ പ്രവര്‍‌ത്തിക്കുന്ന ഗോ രക്ഷ ദള്‍ പ്രവര്‍ത്തകര്‍ പോലീസിന്‍റെ സാനിധ്യത്തിലാണ് വ്യാപാരികളെ നഗ്നരാക്കി മര്‍ദ്ധിച്ചത്. മര്‍ദ്ധനത്തിന്‍റെ ചിത്രങ്ങള്‍ 'ഗോ രക്ഷ ദള്‍' പ്രവര്‍ത്തകര്‍ പീന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ പ്രതാപ് ഗഢ് ജില്ലയില്‍ മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ചോട്ടി സദ്രി എന്ന സ്ഥലത്ത് നിന്ന് 50 പശുക്കളുമായി യാത്ര ചെയ്യുകയായിരുന്ന മുസ്ലിം വ്യാപാരികളെ പിന്തുടര്‍ന്ന "ഗോ രക്ഷ ദള്‍" പ്രവര്‍ത്തകര്‍ പശുക്കളെ കയറ്റിയ വാഹനത്തിന് തീവച്ചവച്ച ശേഷം വ്യാപാരികളെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നിലത്തിട്ട് മര്‍ദ്ധിക്കുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും പശുക്കളെ കയറ്റിയിരുന്ന വാഹനം നിര്‍ത്താതെ പോയതിനാലാണ് ആള്‍കൂട്ടം പ്രകോപിതരായതെന്നാണ് സംഭവത്തെ കുറിച്ച് രാജസ്ഥാന്‍ പോലീസ് നല്‍കുന്ന വിശദീകരണം. ക്രൂരമായ മര്‍ദ്ധനത്തിന്‍റ ദൃശ്യങ്ങള്‍ ഗോ രക്ഷ ദള്‍ പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍‌ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അക്രമാകാരികള്‍ക്കെതിരെ പോലീസ് ഇകതു വരെ നടപടിയെടുത്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോ സരംക്ഷണത്തിനായി കഴിഞ്ഞ 6 വര്‍ഷമായി ഹരിയാന അടചക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എന്‍ ജി ഒ ആണ് ഗോ രക്ഷ ദള്‍ എന്ന് ഫേസ് ബുക്ക് പേജില്‍ പറയുന്നുണ്ട്. അംഗങ്ങള്‍ ഐഡി കാര്‍‌ഡ് അടക്കമുള്ളവ നല്‍കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News