സംഘര്‍ഷത്തിന് പരിഹാരം തേടി ജമ്മു കശ്മീര്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും
Update: 2018-05-14 10:05 GMT
പ്രശ്നപരിഹാരത്തിന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
61 ദിവസം പിന്നിടുന്ന സംഘര്‍ഷത്തിന് പരിഹാരം തേടി ജമ്മു കശ്മീര്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും. ശ്രീനനഗറില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം. പ്രശ്നപരിഹാരത്തിന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. ഇക്കാര്യവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.