അവര്‍ ജയിലില്‍ ചിക്കന്‍ ബിരിയാണി തിന്ന് കഴിയുകയാണെന്ന്ശിവരാജ് ചൌഹാന്‍
രക്ഷപ്പെടാന്‍ വിചാരണ തടവുകാര്‍ക്ക് ജയിലിനകത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന വാദവുമായി ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് രംഗതെത്തി. ഇതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന്
ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ വിചാരണ തടവുകാരായ എട്ടുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ രംഗത്ത്. തീവ്രവാദ കേസുകളുമായി ബന്ധമുള്ളവരുടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുകയാണെന്നും ഈ കാലമത്രയും ജയിലില്‍ ചിക്കന്‍ ബിരിയാണി കഴിച്ച് സുഖമായി കഴിയുന്ന ഇവര്‍ രക്ഷപ്പെട്ട് കൂടുതല്‍ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുകയാണെന്നും ആരോപിച്ച മുഖ്യമന്ത്രി തീവ്രവാദ കേസുകള്‍ പരിഗണിക്കാന്‍ ഫാസ്റ്റ് ട്രാക് കോടതികള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കൊലപാതകങ്ങളെ ശക്തമായി ന്യായീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്.
വിചാരണ തടവുകാര്‍ ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഔദ്യോഗിക വിശദീകരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകരും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും രംഗതെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും സുരക്ഷയുള്ള ജയിലില്‍ നിന്നുള്ള രക്ഷപ്പെടല്‍ സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെട്ടതോടെ രക്ഷപ്പെടാന്‍ വിചാരണ തടവുകാര്‍ക്ക് ജയിലിനകത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന വാദവുമായി ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് രംഗതെത്തി. ഇതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ജയിലിലെത്തി