സിദ്ധരാമയ്യക്കെതിരെ യെദിയൂരപ്പ മത്സരിക്കില്ല, പകരം ബി ശ്രീരാമലു
മണ്ഡലത്തില്‍ നിര്‍ണായകമായ പിന്നോക്ക വിഭാഗ വോട്ട് മുന്നില്‍കണ്ട് ശ്രീ രാമലുവിനെ ബിജെപി രംഗത്തിറക്കുകയായിരുന്നു. നാല്‍പതിനായിരത്തോളം വരുന്ന ലിംഗായത്ത് വോട്ടുകളും ഇവിടെ പ്രധാനമാണ്.
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി ശ്രീരാമലു മല്‍സരിക്കും. ഇരുവരും ഉച്ചയോടെ പത്രിക നല്‍കി. തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനുള്ള സമയം വൈകിട്ടോടെ അവസാനിച്ചു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിന് വഴിയൊരുക്കിയാണ് ബാദാമി മണ്ഡലത്തില്‍ സിദ്ധാരമയ്യക്കെതിരെ ബി ശ്രീരാമലുവിന്റെ പേര് ബി ജെ പി പ്രഖ്യാപിച്ചത്. ഉച്ചയോടെ സിദ്ധാരാമയ്യ പത്രിക നല്‍കി. പത്രികാ സമര്‍പണത്തിന്റെ അവസാന മിനുട്ടുകളിലാണ് ബി ശ്രീരാമലുവിന്റെ രംഗപ്രവേശം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പയെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ നിര്‍ണായകമായ പിന്നോക്ക വിഭാഗ വോട്ട് മുന്നില്‍കണ്ട് ശ്രീ രാമലുവിനെ ബിജെപി രംഗത്തിറക്കുകയായിരുന്നു. നാല്‍പതിനായിരത്തോളം വരുന്ന ലിംഗായത്ത് വോട്ടുകളും ഇവിടെ പ്രധാനമാണ്.
ചിത്രദുര്‍ഗയിലും ശ്രീരാമലു മല്‍സരിക്കുന്നുണ്ട്. അവിടെ നല്‍കിയ പത്രിക പിന്‍വലിച്ച് ശ്രീരാമലു ബാദാമിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. സുഷ്മ പരിശോധന നാളെ നടക്കും.