സൂര്യഗ്രഹണ ദിവസം അംഗവൈകല്യം ഭേദമാകാന്‍ കൈക്കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടു

Update: 2018-05-15 19:11 GMT
Editor : admin
സൂര്യഗ്രഹണ ദിവസം അംഗവൈകല്യം ഭേദമാകാന്‍ കൈക്കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടു
Advertising

ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. സൂര്യഗ്രഹണ ദിവസം പ്രപഞ്ചത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുമെന്നാണ് ഇത്തരക്കാരുടെ വിശ്വാസം.

ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. സൂര്യഗ്രഹണ ദിവസം പ്രപഞ്ചത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുമെന്നാണ് ഇത്തരക്കാരുടെ വിശ്വാസം. കര്‍ണാടകയിലെ ബിദര്‍ എന്ന ഗ്രാമത്തില്‍ സൂര്യഗ്രഹണ ദിവസം, 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടതാണ് പുതിയ വാര്‍ത്ത. കുഞ്ഞിന്റെ കാലിനുള്ള വൈകല്യം ഭേദമാകാനാണ് അരക്കെട്ട് വരെയുള്ള ഭാഗം മണ്ണില്‍ കുഴിച്ചിട്ടത്. ഇങ്ങനെ ചെയ്താല്‍ രോഗം ഭേദമാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. രാവിലെ ആറു മുതല്‍ ഏഴു വരെയാണ് കുഞ്ഞിനെ മണ്ണില്‍ പകുതി മൂടിയിട്ടത്. സൂര്യഗ്രഹണം കഴിഞ്ഞതിനു ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞിന്റെ വൈകല്യം മാറിയില്ല എന്നത് ദുഖകരമാണെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ ഇനിയും ഗ്രാമവാസികള്‍ക്ക് കഴിയുന്നില്ല എന്നതാണ് അതിലേറെ ദുഖകരം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News