ഐ ഫോണ്‍ X സ്വന്തമാക്കാന്‍ യുവാവ് പോയതിങ്ങനെ..

Update: 2018-05-15 04:16 GMT
Editor : Sithara
ഐ ഫോണ്‍ X സ്വന്തമാക്കാന്‍ യുവാവ് പോയതിങ്ങനെ..
Advertising

ഐ ലവ് ഐ ഫോണ്‍ എന്ന പ്ലക്കാര്‍ഡുമേന്തി ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു യാത്ര.

വിപണിയിലെ ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക എന്നത് ഒരുപാടുപേരുടെ സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഫോണ്‍ വാങ്ങാന്‍ പോകുന്നതില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. എന്നാല്‍ ഒരു യുവാവ് ഐ ഫോണ്‍ X സ്വന്തമാക്കാനുള്ള യാത്ര ആഘോഷമാക്കി മാറ്റി. മുംബൈ സ്വദേശിയായ യുവാവ് കുതിരപ്പുറത്താണ് ഫോണ്‍ വാങ്ങാന്‍ പോയത്. ഐ ലവ് ഐ ഫോണ്‍ എന്ന പ്ലക്കാര്‍ഡുമേന്തി ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു യാത്ര.

മുംബൈ താനെ സ്വദേശിയായ മഹേഷ് പല്ലിവാളാണ് ഐ ഫോണ്‍ വാങ്ങാനുള്ള യാത്ര വന്‍ സംഭവമാക്കിയത്. മൊബൈല്‍ കടയുടമയില്‍ നിന്ന് കുതിരപ്പുറത്തുവെച്ച് തന്നെ മഹേഷ് ഐ ഫോണ്‍ കൈപ്പറ്റി.

ആപ്പിള്‍ ഐ ഫോണ്‍ ശ്രേണിയിലെ പുതിയ മോഡല്‍ Xന് വിപണിയില്‍ വലിയ ഡിമാന്‍ഡാണ്. 89000 മുതല്‍ 102000 വരെയാണ് ഫോണിന്റെ വില.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News