ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അക്രമം അഴിച്ചുവിടാന്‍ ബിജെപി കോടികള്‍ ഒഴുക്കുന്നു: സിപിഎം

Update: 2018-05-15 06:43 GMT
Editor : Sithara
ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അക്രമം അഴിച്ചുവിടാന്‍ ബിജെപി കോടികള്‍ ഒഴുക്കുന്നു: സിപിഎം
ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അക്രമം അഴിച്ചുവിടാന്‍ ബിജെപി കോടികള്‍ ഒഴുക്കുന്നു: സിപിഎം
AddThis Website Tools
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ അക്രമം അഴിച്ചുവിടാന്‍ ബിജെപിയും ആര്‍എസ്എസും കോടികള്‍ ഒഴുക്കുന്നുവെന്ന് സിപിഎം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ അക്രമം അഴിച്ചുവിടാന്‍ ബിജെപിയും ആര്‍എസ്എസും കോടികള്‍ ഒഴുക്കുന്നുവെന്ന് സിപിഎം. ഗോത്ര, ഗോത്രേതര വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

അടുത്ത വര്‍ഷം ആദ്യമാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. ത്രിപുര സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി കോടികളാണ് ഒഴിക്കുന്നതെന്നും ലഘുലേഖയില്‍ പറയുന്നു.

സിബിഐ, ആദായ നികുതി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ ബിജെപി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഈ തന്ത്രമൊന്നും മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോട് വിലപ്പോവില്ല. ത്രിപുരയിലെ ജനങ്ങള്‍ വിദ്വേഷത്തിന്‍റെ രാഷ്ട്രീയം തള്ളിക്കളയുമെന്നും ലഘുലേഖ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News