ഭീകരാക്രമണം: പാംപോര്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശിക്കും
Update: 2018-05-15 19:18 GMT
ജമ്മുകശ്മീരിലെ പാംപോറില്‍ ലഷ്കര്‍ ഭീകരരുടെ ആക്രമമുണ്ടായ മേഖല ഇന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശിക്കും.
ജമ്മുകശ്മീരിലെ പാംപോറില്‍ ലഷ്കര്‍ ഭീകരരുടെ ആക്രമമുണ്ടായ മേഖല ഇന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശിക്കും. ഏറ്റുമുട്ടലില്‍ മരിച്ച ജവാന്‍മാര്‍ക്ക് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാംപോര്‍ മാതൃകയില്‍ ആക്രമണങ്ങള്‍ വീണ്ടും പ്രതീക്ഷിക്കാമെന്നാണ് ലക്ഷ്കറെ ത്വയബ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ ജമ്മുകശ്മീരിലെ ഉറി മേഖലയിലും ഇന്നലെ വൈകീട്ട് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.