രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
Update: 2018-05-16 00:17 GMT
കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയില്‍ മാർച്ച് രണ്ടിനു രാംദേവിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു
ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസിൽ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയില്‍ മാർച്ച് രണ്ടിനു രാംദേവിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.