ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണം: മനേക ഗാന്ധി
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിര്‍ബന്ധിതമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനിയിലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിര്‍ബന്ധിതമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനിയിലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പെണ്‍ഭ്രൂണഹത്യയുടെ കണക്കെടുപ്പിന് മുന്‍കൂട്ടിയുള്ള ലിംഗനിര്‍ണയം സഹായിക്കുമെന്ന് മനേക പറഞ്ഞു.
നിരോധം നിലനില്‍ക്കെ തന്നെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയം നടക്കുന്നുണ്ട്. അവരെ ജയിലുകളിലേക്ക് അയച്ച് അത്തരം ആളുകളുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോസ്താഹിപ്പിക്കുന്ന പദ്ധതികളാണ് വേണ്ടത്. പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് നിര്‍ബന്ധമായും സ്ത്രീകളോട് പറയണമെന്നാണ് തന്‍റെ അഭിപ്രായമെന്നും മനേക പറഞ്ഞു. അങ്ങനെയാകുമ്പോള്‍ കുഞ്ഞ് ജനിച്ചോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ എളുപ്പമാണെന്നും അവര്‍ പറഞ്ഞു.
ലിംഗനിര്‍ണയം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സമവായത്തില്‍ എത്തിയിട്ടില്ലെന്നും മനേക പറഞ്ഞു. വികസിത രാജ്യങ്ങളിലാണ് പെണ്‍ഭ്രൂണഹത്യ കൂടുതലെന്നും വികസ്വര രാജ്യങ്ങളിലെ അവസ്ഥ താരതമ്യേന ഭേദമാണെന്നും മനേക അഭിപ്രായപ്പെട്ടു.