നോട്ട് റദ്ദാക്കല്‍ ആഘാതം പരിഹരിക്കാനുള്ള നടപടികള്‍ ബജറ്റിലില്ല

Update: 2018-05-20 01:43 GMT
Editor : Sithara
നോട്ട് റദ്ദാക്കല്‍ ആഘാതം പരിഹരിക്കാനുള്ള നടപടികള്‍ ബജറ്റിലില്ല
Advertising

നോട്ട് റദ്ദാക്കല്‍ നടപടി രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കും അസംഘടിത മേഖലക്കും ഉണ്ടാക്കിയ ആഘാതം പരിഹരിക്കാനുള്ള നടപടികളൊന്നും ഇന്നലെ പ്രഖ്യാപിച്ച ബജറ്റിലില്ലെന്ന് വിലയിരുത്തല്‍.

നോട്ട് റദ്ദാക്കല്‍ നടപടി രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കും അസംഘടിത മേഖലക്കും ഉണ്ടാക്കിയ ആഘാതം പരിഹരിക്കാനുള്ള നടപടികളൊന്നും ഇന്നലെ പ്രഖ്യാപിച്ച ബജറ്റിലില്ലെന്ന് വിലയിരുത്തല്‍. മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള പണമിടപാടുകള്‍ നിരോധിക്കുന്ന പ്രഖ്യാപനം അസംഘടിത മേഖലക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാക്കും. കടബാധ്യതയില്‍പെട്ട് കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല.

നോട്ട് റദ്ദാക്കല്‍ നടപടി തുച്ഛവരുമാനക്കാരായ സാധാരണ ജനങ്ങള്‍ക്കും അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം കാര്‍ഷിക വ്യാപാര വ്യാവസായിക മേഖലകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഇവ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ബജറ്റെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രതീക്ഷ. ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി എന്നത് മാത്രമല്ല കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബജറ്റ്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനോ പലിശരഹിത വായ്പ നല്‍കുന്നതിനോ തുഛമായ വിലക്ക് വളങ്ങളും വിത്തുകളും ലഭ്യമാകുന്നതിനോ യാതൊരു പ്രഖ്യാപനവും ബജറ്റ് നടത്തിയിട്ടില്ല. സാമൂഹിക മേഖലയില്‍ ബജറ്റ് നീക്കിയിരിപ്പില്‍ കാര്യമായ വര്‍ദ്ധനയില്ല. മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് നൂറ് ശതമാനം പിഴ ഏര്‍പ്പെടുത്തിയത്, നോട്ട് റദ്ദാക്കല്‍ നടപടി പ്രതിസന്ധിയിലാക്കിയ ഇടത്തരം ചെറുകിട വ്യപാര, വ്യാവസായ, കാര്‍ഷിക മേഖലയെ പൂര്‍ണ്ണ സ്തംഭനത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസയം വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും സന്തോഷിക്കാനുള്ള വകകള്‍ ബജറ്റില്‍ യഥേഷ്ടമുണ്ട്. വന്‍കിടക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കാനുള്ള 10 ലക്ഷം കോടി രൂപ തിരിച്ച് പിടിക്കാനുള്ള പദ്ധതികളെ കുറിച്ച് ബജറ്റ് മൌനം പാലിക്കുന്നു. മൂന്ന് ലക്ഷം രൂപയുടെ അധിക മൂലധനം ആവശ്യമുള്ള ബാങ്കുകള്‍ക്ക് 10000 കോടി രൂപ മാത്രമാണ് അധിക മൂലധനമായി നല്‍കിയിരിക്കുന്നത്. ആദായനികുതി പത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചത് നിശ്ചിത ശമ്പളക്കാരായ മധ്യവര്‍ഗത്തിന് നോട്ട് നിരോധത്തോടുണ്ടായ അതൃപ്തി ഒരു പരിധി വരെ പരിഹരിക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News