കശ്മീര്‍ ശാന്തമാകുന്നു; ക്രമസമാധാനം മെച്ചപ്പെട്ടെന്ന് ഡിജിപി
കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടതായി ജമ്മു ആനറ് കശ്മീര്‍ ഡിജിപി എസ് പി വെയ്ദ്. പ്രതിഷേധക്കാരുടെ കല്ലേറുകള്‍ 90 ശതമാനത്തോളം ഈ വര്‍ഷം കുറഞ്ഞതായും..
കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടതായി ജമ്മു ആനറ് കശ്മീര്‍ ഡിജിപി എസ് പി വെയ്ദ്. പ്രതിഷേധക്കാരുടെ കല്ലേറുകള്‍ 90 ശതമാനത്തോളം ഈ വര്‍ഷം കുറഞ്ഞതായും ഡിജിപി പറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ തിരിച്ചറിവാണ് ഇതിന് പ്രധാന കാരണമെന്നും വെയ്ദ് പറഞ്ഞു.
ബുര്‍ഹന്‍ വാനിയുടെ മരണത്തെതുടര്‍ന്ന് വീണ്ടും അശാന്തിയുടെ താഴ് വരയായ കശ്മീരില്‍ പൊലീസിനും സൈന്യത്തിനും നേരെയുള്ള പ്രതിഷേധക്കാരുടെ കല്ലേറുകള്‍ വ്യാപകമായിരുന്നു. കല്ലേറിലും അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ പെല്ലെറ്റാക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. ക്രമസമാധാനനിലയില്‍ വലിയ പുരോഗതിയുണ്ടായതായി ജമ്മു കശ്മീര്‍ ഡിജിപി എസ് പി വെയ്ദ് പറഞ്ഞു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കല്ലേറാക്രമണത്തില്‍ 90 ശതമാനം കുറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ തിരിച്ചറിവാണ് ഇതിന് മുഖ്യ കാരണമായി വെയ്ദ് ചൂണ്ടിക്കാട്ടുന്നത്. ആക്രമണങ്ങള്‍ തങ്ങളുടെ തന്നെ സ്വത്തിനും ജിവനും സംസ്ക്കാരത്തിനുമാണ് പരിക്കേല്‍പ്പിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞെന്നാണ് ഡിജിപി പറയുന്നത്. ഇതിനുപുറമെ തീവ്രവാദികള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടിയും എന്‍ഐഎ യുടെ റെയ്ഡുകളും സഹായകമായതായും പൊലീസ് വിലയിരുത്തുന്നു.