ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: എഎപി എംഎല്‍എ അറസ്റ്റില്‍

Update: 2018-05-21 06:19 GMT
Editor : Sithara
ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: എഎപി എംഎല്‍എ അറസ്റ്റില്‍
Advertising

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ എഎപി എംഎല്‍എ പ്രകാശ് ജാര്‍വല്‍ അറസ്റ്റില്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ എഎപി എംഎല്‍എ പ്രകാശ് ജാര്‍വല്‍ അറസ്റ്റില്‍. ദിയോലിയിലെ വസതിയില്‍ നിന്നാണ് ജാര്‍വലിനെ അറസ്റ്റ് ചെയ്തത്.

കെജ്‍രിവാളിന്‍റെ വസതിയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിനിടെ എംഎല്‍എമാര്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്‍റെ പരാതി. അമാനതുല്ല ഖാനും സംഘവും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി.

അതേസമയം പിന്നാക്ക വിഭാഗക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ദലിതുകളുമായി ഇടപാടില്ലെന്ന് ആക്രോശിച്ചാണ് ചീഫ് സെക്രട്ടറി ക്ഷുഭിതനായതെന്ന് എംഎല്‍എമാര്‍ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ എസ്‍സി - എസ്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയെ തെളിവൊന്നുമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തെന്ന് എഎപി വക്താവ് സൌരങ് ഭരദ്വാജ് വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News