കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ 21 കാരന്‍ കൊല്ലപ്പെട്ടു; ജവാന്‍മാര്‍ക്കെതിരെ കേസ്

Update: 2018-05-22 16:25 GMT
Editor : Alwyn K Jose
കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ 21 കാരന്‍ കൊല്ലപ്പെട്ടു; ജവാന്‍മാര്‍ക്കെതിരെ കേസ്
Advertising

പെല്ലറ്റ് ഗണ്ണ് കൊണ്ടേറ്റ മാരകമായ പരിക്കുകളാണ് മരണ കാരണമെന്ന, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ കാശ്മീരില്‍ യുവാവ് കൊല്ലപ്പെട്ടു. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിക്ക് സമീപം 21 വയസ്സുകാരനായ റിയാസ് അഹമ്മദ് ഷായാണ് കൊല്ലപ്പെട്ടത്. പെല്ലറ്റ് ഗണ്ണ് കൊണ്ടേറ്റ മാരകമായ പരിക്കുകളാണ് മരണ കാരണമെന്ന, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ശ്രീ നഗറിലെ എസ്എംഎച്ച്എസ് ആശുപത്രിക്ക് സമീപം റിയാസ് അഹമ്മദ് ഷാ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തിന് ഇരയായത്. എടിഎം സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റിയാസ് അഹമ്മദ് ആശുപത്രിക്കടുത്ത് തകരാറിലായ എടിഎം യന്ത്രം പരിശോധിക്കാനെത്തിയതായിരുന്നുവെന്ന് കുടുംബം പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ, പോയിന്റ് ബ്ലാക്കില്‍ സിആര്‍പിഎഫ് ജവാന്‍ പെല്ലറ്റ് വെടിയുതിര്‍ത്തതായി ദൃസാക്ഷികളും പറയുന്നു. വയറിന്റെ കീഴ്ഭാഗത്ത് പെല്ലറ്റ് ചീളുകള്‍ തറച്ചുള്ള മാരകമായ പരിക്ക് മരണത്തിന് കാരണമായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി.

തുടര്‍ന്ന് പ്രദേശ വാസികള്‍ പ്രധിഷേധവുമായി രംഗത്തെത്തിയതോടെയാണ്, സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. പ്രക്ഷോഭകാരികള്‍ക്കെതിരെ പോലും പെല്ലറ്റുകള്‍ പ്രയോഗിക്കരുതെന്ന് സുരക്ഷ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ്, യാതൊരു സംഘര്‍ഷാവസ്ഥയും ഇല്ലാതെ സൈന്യം പെല്ലറ്റുപയോഗിച്ച് സാധാരണക്കാരനെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 51 ആയി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News