പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രണബ് മുഖര്‍ജി

Update: 2018-05-23 00:18 GMT
Editor : Ubaid
പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രണബ് മുഖര്‍ജി
Advertising

പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ മൂന്നാം ഭാഗമായ 'ദ് കോഅലീഷന്‍ ഇയേഴ്‌സ്' എന്ന എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്


പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെക്കുറിച്ച പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ മൂന്നാം ഭാഗമായ 'ദ് കോഅലീഷന്‍ ഇയേഴ്‌സ്' എന്ന എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.

യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ പ്രണബ് മുഖര്‍ജിക്ക് എല്ലാ യോഗ്യതകളുമുണ്ടായിരിക്കേയാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ തിരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. ആ തീരുമാനം അംഗീകരിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലുപ്പമാണു കാണിക്കുന്നതെന്നും പാര്‍ട്ടിയോ, സര്‍ക്കാരോ ഏതെങ്കിലും വെല്ലുവിളി നേരിടുമ്പോള്‍ എല്ലാവരും പരിഹാരത്തിനായി നോക്കിയിരുന്നതു പ്രണബിനെയായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര റെഡ്ഡി, ഡി.എം.കെ നേതാവ് എം.കെ.കനിമൊഴി എംപി, എസ്.പി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News