ബിജെപി മുഖ്യമന്ത്രിക്ക് കൂട്ടബലാത്സംഗവും ബിരിയാണി റെയ്ഡും നിസാരകാര്യങ്ങള്‍

Update: 2018-05-24 13:40 GMT
ബിജെപി മുഖ്യമന്ത്രിക്ക് കൂട്ടബലാത്സംഗവും ബിരിയാണി റെയ്ഡും നിസാരകാര്യങ്ങള്‍
Advertising

മേവാത്തിലുണ്ടായ കൂട്ട ബലാത്സംഗങ്ങളും ബിരിയാണി റെയ്ഡും രാജ്യത്തെവിടെയും ഉണ്ടാകാവുന്ന ചെറിയ പ്രശ്നങ്ങളാണ് എന്നാണ് ഖട്ടാറിന്റെ പ്രതികരണം.

ഹരിയാനയിലെ മേവാത്തിലുണ്ടായ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. മേവാത്തിലുണ്ടായ കൂട്ട ബലാത്സംഗങ്ങളും ബിരിയാണി റെയ്ഡും രാജ്യത്തെവിടെയും ഉണ്ടാകാവുന്ന ചെറിയ പ്രശ്നങ്ങളാണ് എന്നാണ് ഖട്ടാറിന്റെ പ്രതികരണം. ഹരിയാനയുടെ 50ാം വാര്‍ഷിക ആഘോഷ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഖട്ടാറിന്റെ മറുപടി.

ഹരിയാനയിലെ മേവാത്തിലുണ്ടായ കൂട്ടബലാത്സംഗങ്ങളും കൊലപാതകവും ബിരിയാണി റെയ്ഡും ഗൌരവപൂര്‍വം പരിഗണിക്കേണ്ട പ്രശ്നങ്ങളല്ലെന്നും ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെല്ലാം ചെറിയ കാര്യങ്ങളാണെന്നുമായിരുന്നു മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ആഗസ്റ്റ് 24 നാണ് പശുവിറച്ചി കഴിക്കുന്നു എന്നാരോപിച്ച് മേവാത്തിലെ ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലപ്പെടുത്തുകയും രണ്ട് പെണ്‍കുട്ടികളെ കൂട്ട ബലാസത്സംഗം ചെയ്യുകയും രണ്ടുപേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. വിഷയം വിവാദമായതോടെ ജനശ്രദ്ധ തിരിച്ച് വിടാനായി പശുമാംസം പാകം ചെയ്യുന്നു എന്നാരോപിച്ച് പ്രദേശത്തെ ബിരിയാണി വില്‍പ്പന കേന്ദ്രങ്ങള്‍ പൊലീസ് റെയ്ഡ് നടത്തി അടപ്പിച്ചിരുന്നു.

Tags:    

Similar News