ഐഎസ്ആര്‍ഒയുടെ ഐആര്‍എന്‍എസ്എസ് 1 വിക്ഷേപണം പരാജയം
Update: 2018-05-24 17:54 GMT
വിക്ഷേപണം പരാജയപ്പെട്ട കാര്യം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തന്നെ സ്ഥിരീകരിച്ചു.
ഗതിനിര്‍ണയത്തിനായുള്ള ഐഎസ്ആര്‍എയുടെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1 ന്റെ വിക്ഷേപണം പരാജയം. നാലാമത്തെ സ്‌റ്റേജ് വരെ വിക്ഷേപണം വിജയകരമായിരുന്നു. പിഎസ്എല്‍വി സി 39 എന്ന റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്ത ഘട്ടത്തിലാണ് വിക്ഷേപണം പരാജയപ്പെട്ടത്.
വിക്ഷേപണം പരാജയപ്പെട്ട കാര്യം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തന്നെ സ്ഥിരീകരിച്ചു. നേരത്തെ വിക്ഷേപണം വിജയകരമായിരുന്നുവെന്നുവെന്ന പ്രഖ്യാപനവും ഐഎസ്ആര്‍ഒ നടത്തിയിരുന്നു. 400 കോടി മുതല്‍ മുടക്കാണ് ഉപഗ്രഹത്തിനായി ചിലവഴിച്ച്. സ്വകാര്യ സംരംഭകരെയും പങ്കാളിയാക്കിയുള്ള ആദ്യ ഉപഗ്രഹമായിരുന്നു.