പോക്സോ നിയമ ഭേദഗതി നീക്കത്തോട് സമ്മിശ്ര പ്രതികരണം
തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ അറിയിച്ചു. കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളാണ് പരിഹരിക്കേണ്ടതെന്ന് കോണ്‍ഗ്രസ്
പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോട് സമ്മിശ്ര പ്രതികരണങ്ങള്‍. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ അറിയിച്ചു. കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളാണ് പരിഹരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതിനിടെ കത്‍വ, ഉന്നാവോ പീഡന കേസുകളിൽ പ്രതികൾക്ക് കർശന ശിക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ലൈംഗുകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രി അംഗീകാരം നല്‍കിയത്. നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
എന്നാല്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളാണ് പരിഹരിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതാണ് പാര്‍ട്ടി നയമെന്ന് ബിജെപി പ്രതികരിച്ചു. ലൈംഗിക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ രക്ഷപ്പെടരുതെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കത്‍വ പീഡനക്കേസില്‍ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത് എന്ന് ജമ്മു കശ്മീര്‍ നിയമമന്ത്രി അബ്ദുല്‍ ഹഖ് ഖാന്‍ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് രീതിയില്‍ കേസിനെ കൈകാര്യം ചെയ്യുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.