കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഉണ്ടായപ്പോഴാണ് ജനാധിപത്യം തകര്‍ന്നതെന്ന് അമിത് ഷാ
ബിജെപി അനര്‍ഹമായ വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടത് ജനാധിപത്യമാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമില്ലാഞ്ഞിട്ടും മുന്നോട്ട് പോയ ബിജെപിയുടെ നീക്കം ഭരണ ഘടനയെ പരിഹസിക്കലാണെന്നും
ബിജെപി അനര്‍ഹമായ വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടത് ജനാധിപത്യമാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ഭരണഘടന കൊല ചെയ്യപ്പെടുകയാണ്. ഭയമാണ് രാജ്യത്ത് വ്യാപിപ്പിക്കുന്നത്. ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുകയാണെന്നും റായ്പൂരില്‍ നടന്ന സ്വരാജ് സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനാധിപത്യം കൊലചെയ്യപ്പെട്ടത് കര്‍ണാടകയുടെ ക്ഷേമം മുന്‍നിര്‍ത്തിയല്ലാതെ രാഷ്ട്രീയ നേട്ടത്തിനായുള്ള കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം രൂപപ്പെട്ടപ്പോഴാണ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി. ഭീകരത നിറഞ്ഞ അടിയന്തരാവസ്ഥയുടെതാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ പാരമ്പര്യമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു