പതാക 'ചവിട്ടി' ഇനി ഗാന്ധിയെ 'ചവിട്ടാം'

Update: 2018-05-25 04:35 GMT
പതാക 'ചവിട്ടി' ഇനി ഗാന്ധിയെ 'ചവിട്ടാം'
Advertising

മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് ഇറക്കി ആമസോണ്‍ വീണ്ടും വിവാദത്തില്‍

ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടിക്ക് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് ഇറക്കി ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ആമസോണ്‍ വീണ്ടും വിവാദത്തില്‍. ആമസോണിന്റെ കാനഡയിലെ പോര്‍ട്ടലില്‍ ഇന്ത്യന്‍ ദേശീയ പതാക നിറത്തിലുള്ള ചവിട്ടി വിവാദമായി നീക്കം ചെയ്തത് ഈ ആഴ്ചയാണ്. അതിന് പിന്നാലെയാണ് യു എസ് പോര്‍ട്ടലില്‍ രാഷ്ട്രപിതാവിന്റെ ചിത്രം പതിച്ച ചെരുപ്പുമായി ആമസോണ്‍ വീണ്ടും വിവാദത്തിന് തിരി കൊളുത്തിയത്.

ചവിട്ടിക്കെതിരെ സുഷമ സ്വരാജ് എടുത്ത കൃത്യമായ ഇടപെടലാണ് അത് നീക്കം ചെയ്യാന്‍ ആമസോണിനെ പ്രേരിപ്പിച്ചത്. ചവിട്ടി നീക്കം ചെയ്യുകയും ആമസോണ്‍ ഇന്ത്യയോട് മാപ്പ് പറയുകയും വേണം. അല്ലാത്ത പക്ഷം ആമസോണിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നും നിലവിലെ വിസ നിര്‍ത്തലാക്കുമെന്നുമാണ് സുഷമ സ്വരാജ് ആമസോണിന് ട്വിറ്ററിലൂടെ താക്കീത് നല്‍കിയത്.

അന്ന് തന്നെ ആമസോണ്‍ ദേശീയ പതാക നിറത്തിലുള്ള ചവിട്ടി പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഗാന്ധി ചിത്രമുള്ള ചെരിപ്പിന്റെ കാര്യത്തിലും സുഷമ സ്വരാജിന് പലരില്‍ നിന്നായും പരാതികള്‍ ലഭിക്കുന്നുണ്ട്. ആമസോണ്‍ യു എസ് വെബ് സൈറ്റിലുള്ള ഈ ചെരിപ്പിന് 16.99 ഡോളര്‍ അതായത് ഏകദേശം 1157 ഇന്ത്യന്‍ രൂപയാണ് വില.

Tags:    

Similar News