ഇരു സഭകളിലും പ്രതിപക്ഷ ബഹളം; രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു

Update: 2018-05-25 04:54 GMT
ഇരു സഭകളിലും പ്രതിപക്ഷ ബഹളം; രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു
Advertising

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അടക്കം വിവിധ യിടങ്ങളില്‍ തുടരുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ് വാദി അംഗങ്ങളാണ് ഇരു സഭകളിലും പ്രതിഷേധിച്ചത്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലകള്‍,കാസ്ഗഞ്ച് സംഘര്‍ഷം, അതിര്‍ത്തിയിലെ വെടിവെപ്പ്, ബജറ്റ് അവഗണന തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അടക്കം വിവിധ യിടങ്ങളില്‍ തുടരുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ് വാദി അംഗങ്ങളാണ് ഇരു സഭകളിലും പ്രതിഷേധിച്ചത്. രാജ്യ സഭയില്‍ എസ് പി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അധ്യക്ഷന്‍ അനുമതി നില്‍കിയില്ല. ക്സകഞ്ച് സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ചെയര്‍ അംഗീകരിച്ചില്ല. ബജറ്റ് അവഗണന ചര്‍ച്ചയാവശ്യപ്പെട്ട് ടി ഡി പി അംഗങ്ങളും ബാംഗാള്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നതില്‍ ചര്‍ച്ചയാവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങളും നോട്ടീസ് നല്‍കിയെങ്കിലും അധ്യക്ഷന്‍ തള്ളി. ഇതോടെ ബഹളം ശക്തമായി. രാജ്സഭ നടപടി ഒരുതവണ തടസപ്പെട്ടു. ലോകസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച പ്രതിപക്ഷ ബഹളത്തിനിടെയാണ് തുടരുന്നത്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Tags:    

Similar News