കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
72 പേര്‍ പട്ടികയില്‍: യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 72 അംഗ പട്ടികയാണ് ഡൽഹിയിൽ ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി.
മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്റ്റേറ്റ് അധ്യക്ഷനുമായ ബി എസ് യെദിയൂരപ്പയുള്‍പ്പെടെ 72 പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ബിജെപി കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗമാണ് പട്ടികക്ക് അംഗീകാരം നല്‍കിയത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദിയൂരപ്പ, ശിക്കാരിപുരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹൂബ്ലി സെട്രലില്‍ നിന്നും മത്സരിക്കും. 225 സീറ്റുകളുള്ള കര്‍ണാടകയില്‍ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ ബിജെപിയില്‍ സമവായമായില്ലെന്നാണ് സൂചന.
മെയ് 12 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്15 ന് ആണ് വോട്ടെണ്ണൽ.