കൊല്‍ക്കത്ത മേല്‍പ്പാലം തകര്‍ച്ച 'ദൈവത്തിന്റെ പ്രവൃത്തി'യെന്ന് കമ്പനി പ്രതിനിധി

Update: 2018-05-27 01:42 GMT
Editor : admin
കൊല്‍ക്കത്ത മേല്‍പ്പാലം തകര്‍ച്ച 'ദൈവത്തിന്റെ പ്രവൃത്തി'യെന്ന് കമ്പനി പ്രതിനിധി
Advertising

കൊല്‍ക്കത്തയില്‍ 18 പേരുടെ മരണത്തിനും നിരവധി പേരുടെ പരിക്കിനും കാരണമായ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവം 'ദൈവത്തിന്റെ പ്രവൃത്തി'യെന്ന് നിര്‍മാണ കമ്പനി പ്രതിനിധി.

കൊല്‍ക്കത്തയില്‍ 18 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കിനും കാരണമായ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവം 'ദൈവത്തിന്റെ പ്രവൃത്തി'യെന്ന് നിര്‍മാണ കമ്പനി പ്രതിനിധി. നഗരത്തിലെ തിരക്കേറിയ മേഖലയിലാണ് മേല്‍പ്പാലം തകര്‍ന്നുവീണത്. വഴിയോര കച്ചവടക്കാരും വാഹനയാത്രക്കാരും വഴിയാത്രക്കാരുമൊക്കെയാണ് ദുരന്തത്തിന് ഇരയായത്. നിരവധി വാഹനങ്ങള്‍ ഇപ്പോഴും തകര്‍ന്ന മേല്‍പ്പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് നിര്‍മാണ കമ്പനി പ്രതിനിധി പ്രതികരിച്ചത്. 'മേല്‍പ്പാലത്തിന്റെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. ഈ ദുരന്തം ദൈവത്തിന്റെ പ്രവൃത്തിയാണ്. ഇതുപോലൊന്ന് ഇതിനു മുമ്പുണ്ടായിട്ടില്ല. ഞങ്ങളും ഞെട്ടലിലാണ്. - കമ്പനി പ്രതിനിധി കെപി റാവു പറഞ്ഞു. പദ്ധതി തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിലുള്ള ഈ മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ടെന്‍ഡര്‍ നല്‍കിയതു മുതല്‍ രൂപകല്പനയിലും കാലതാമസവും പദ്ധതി രൂപീകരണത്തിലെ പാളിച്ചയുമടക്കം നിരവധി ആക്ഷേപങ്ങളാണ് മേല്‍പ്പാല നിര്‍മാണത്തിനെതിരെ ഉയര്‍ന്നിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News