ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതി; ബംഗാളി എഴുത്തുകാരനെതിരെ കേസ്

Update: 2018-05-27 14:37 GMT
ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതി; ബംഗാളി എഴുത്തുകാരനെതിരെ കേസ്
Advertising

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയെന്ന പരാതിയില്‍ ബംഗാളി എഴുത്തുകാരന്‍ ശ്രിജതോ ബന്ധോപാധ്യായക്കെതിരെ..

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയെന്ന പരാതിയില്‍ ബംഗാളി എഴുത്തുകാരന്‍ ശ്രിജതോ ബന്ധോപാധ്യായക്കെതിരെ കേസെടുത്തു. അര്‍ണബ് സര്‍ക്കാര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മാര്‍ച്ച് 19 ന് ശ്രിജതോ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച കവിതയുടെ പേരിലാണ് പരാതി. കവിതയില്‍ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വസംഘടനകള്‍ രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് അര്‍ണബ് സര്‍ക്കാര്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് ബന്ധോപാധ്യായക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

'ശാപം' എന്ന പേരിലെഴുതിയ കവിതയില്‍ യോഗി ആദിത്യനാഥിന്‍റെ വര്‍ഗീയ പ്രചാരണങ്ങളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ പോലൊരു രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇത്തരം വിലക്കുകള്‍ വളരെയധികം ദു:ഖകരമാണെന്ന് ബന്ധോപാധ്യായ പറഞ്ഞു.

Tags:    

Similar News