രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിതീഷ് കുമാര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‍ച നടത്തി

Update: 2018-05-27 01:45 GMT
Editor : Ubaid
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിതീഷ് കുമാര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‍ച നടത്തി
Advertising

കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടേയുള്ള വന്‍ സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് നില്‍ക്കുന്ന ബി.ജെ.പിക്ക് രാഷ്ട്രപതി ഭവനിലും മേധാവിത്വം ലഭിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാക്കുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍

രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പൊതുസമ്മതനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും, ജെ.ഡി.യുവിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും നിതീഷ് സോണിയയെ അറിയിച്ചതായാണ് വിവരം.

കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടേയുള്ള വന്‍ സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് നില്‍ക്കുന്ന ബി.ജെ.പിക്ക് രാഷ്ട്രപതി ഭവനിലും മേധാവിത്വം ലഭിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാക്കുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ നോമിനിയെ തടയാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സമ്മതനായ ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കണമെന്ന ആവശ്യം സിപിഎം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി യോഗവും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സോണിയയെ കണ്ടത്. സോണിയാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് നീതീഷ് ജനപഥ് പത്തിലെ വീട്ടിലെത്തിയതെന്നാണ് വിവരം. ഇരുവരും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയുന്ന, പ്രത്യക്ഷ രാഷ്ട്രീയ ബന്ധമില്ലാത്ത ഒര സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും, കോണ്‍ഗ്രസ് ഇതിന് മുന്‍കൈയെടുക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടതായാണ് സൂചന. നിതീഷ് കുമാര്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരിയുമായി ടെലഫോണില്‍ വിഷയം സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടന്നേക്കും. ഈ വര്‍ഷം ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News