അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നെന്ന് മുലായംസിംഗ്
സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്കാന് അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം കുറ്റപ്പെടുത്തി
അഖിലേഷ് യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയത് വലിയ പിഴവായിരുന്നെന്ന് അച്ഛനും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായംസിംഗ് യാദവ്. സമാജ്വാദി പാർട്ടിയുടെ പിളർപ്പിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരേ രൂക്ഷവിമർശനമുന്നയിച്ചത്. കോണ്‍ഗ്രസുമായി ഉത്തർപ്രദേശിലുണ്ടാക്കിയ കൂട്ടുകെട്ട് സമാജ്വാദി പാർട്ടിയുടെ നാശത്തിനു കാരണമായെന്നും മുലായം കുറ്റപ്പെടുത്തി. സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്കാന് അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ട് പോകരുതെന്ന് ഞാൻ അഖിലേഷിനോടു നിർദേശിച്ചിരുന്നതാണ്. എന്നാൽ, അഖിലേഷ് അതു മാനിച്ചില്ല. അത് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജീവിതം തകർക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്ത പാർട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം കുറ്റപ്പെടുത്തി.