പട്ടേല്‍ സംവരണം സാധ്യമല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ആദ്യഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.
പട്ടേല്‍ വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. ആദ്യഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.
ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ നല്ല വികസനം നടപ്പിലാക്കിയെന്നാവകാശപ്പെട്ടാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ഗുജറാത്ത് ഏറെ മുന്നിലാണെന്ന് പത്രിക പുറത്തിറക്കിയ അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. പട്ടേല്‍വിഭാഗക്കാര്‍ക്ക് സംവരണമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തെക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര കച്ച് മേഖലകളില്‍ ഇന്ന് നിശബ്ദപ്രചാരണം നടന്നപ്പോള്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിലെ പ്രചാരണം അവസാനറൌണ്ടിലേക്ക് പ്രവേശിച്ചു. മണിശങ്കര്‍ അയ്യറുടെ നീചന്‍ എന്നപ്രയോഗം തന്നെയായിരുന്നു മോദിയുടെ ഇന്നത്തേയും പ്രചരണായുധം. രാഹുല്‍ ഗാന്ധിയുടേയും അമിത്ഷായുടേയും പ്രചാരണവും പുരോഗമിക്കുകയാണ്.