സൈനിക നവീകരണത്തിനൊരുങ്ങി കേന്ദ്രം

Update: 2018-05-28 00:34 GMT
Editor : Jaisy
സൈനിക നവീകരണത്തിനൊരുങ്ങി കേന്ദ്രം
Advertising

നവീകരണത്തിന്റെ ഭാഗമായി ആദ്യം കരസേനയുടെ നവീകരണമാണ് നടപ്പിലാക്കുന്നത്

പ്രതിരോധസേനയുടെ നവീകരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നവീകരണത്തിന്റെ ഭാഗമായി ആദ്യം കരസേനയുടെ നവീകരണമാണ് നടപ്പിലാക്കുന്നത്. 2019 ഡിസംബറോടെ നവീകരിക്കണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിദഗദ്ധമായ സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചാണ് നവീകരണം.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ടേ‍ഡ് ലഫ്റ്റനന്റ് ജനറല്‍ ബി.ഡി ശെഖാത്ക്കറിന്റെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് പ്രതിരോധ സേനയുടെ നവീകരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. 188 ശിപാര്‍ശകളാണ് സമിതി സര്‍ക്കാരിന് നല്‍കിയത്. ഇതില്‍ 99 ശിപാര്‍ശകളാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. 99ല്‍ കരസേനയുടെ നവീകരണത്തിനുള്ള 65 ശിപാര്‍ശകളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി സൈനിക നീക്കങ്ങളില്‍ സജീവമല്ലാത്ത ഉദ്യോഗസ്ഥരേയും സൈനികരേയും യുദ്ധമുഖത്തെ കോംബാക്ട് യൂണിറ്റുകളിലേക്ക് മാറ്റും. ഇതിലൂടെ 57000 പട്ടാളക്കാരാണ് കോംബാക്ട് യൂണിറ്റുകളിലേക്ക് എത്തുക.

ലോഗിസ്റ്റിക്സ്, ആയുധ ഡിപ്പോകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം എന്നിവ നിരന്തരം വിലയിരുത്തുക, പുതിയ കോംബാറ്റ് യൂണിറ്റുകള്‍ ആരംഭിക്കുക തുടങ്ങിയ നിരവധി ശിപാര്‍ശകളാണ് ഉടന്‍ നടപ്പിലാക്കുന്നത്. ഇതിനുപുറമെ സമാധാന മേഖലകളിലെ ആര്‍മി പോസ്റ്റല്‍ യൂണിറ്റുകളും മിലിട്ടറി കേന്ദ്രങ്ങളും അടച്ചുപൂട്ടും. അനാവശ്യ ദൈനംദിന ചെലവുകള്‍ കുറച്ച് ആയുധങ്ങള്‍ക്കും മറ്റും ആ തുക വിനിയോഗിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. നാവികസേനയുടേയും വ്യോമസേനയുടേയും നവീകരണത്തിനായുള്ള ശുപാര്‍ശകള്‍ ഇരുവിഭാഗങ്ങളിലേയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഇവ നടപ്പിലാക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News