വിദേശയാത്രകളില്‍ മോദിയെ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം: മുഖ്യ വിവരാവകാശ കമ്മീഷണര്‍
രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ വാദം മുഖ്യ വിവരാവകാശ കമ്മീഷണര്‍ തള്ളി
വിദേശയാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മഥൂര്‍ നിര്‍ദേശിച്ചത്.
വിദേശ യാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരുടെ എണ്ണം, അവരുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്താനാണ് നിർദേശം. നീരജ് ശർമ, അയൂബ് അലി എന്നീ വിവരാവകാശ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.