മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ത്രിപുരയിലേക്ക്

Update: 2018-05-28 23:05 GMT
മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ത്രിപുരയിലേക്ക്
Advertising

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നു.

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യും. സിപിഎമ്മും ബിജെപിയും ഒരു മാസം മുന്‍പേ സജീവമായ പ്രചരണ രംഗത്ത് ഏറെ പിറകിലാണ് കോണ്‍ഗ്രസ്.

സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കാല്‍ നൂറ്റാണ്ടായി ഇടത് മുന്നണി ഭരണം തുടരുന്ന ത്രിപുരയില്‍ മാറ്റങ്ങള്‍ തീര്‍ക്കുക ബിജെപിക്ക് എളുപ്പമല്ല. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി കഴിഞ്ഞ ഒരു മാസമായി ശക്തമായ പ്രചാരണമാണ് കാഴ്ച വെക്കുന്നത്. ഇന്ന് മുതല്‍ പ്രധാനമന്ത്രിയുടെ റാലികള്‍ കൂടി ആരംഭിക്കും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മത്സരിക്കുന്ന പശ്ചിമ ത്രിപുരയിലെ ധന്‍പുര്‍ മണ്ഡലത്തിന് തൊട്ടടുത്തുള്ള സോനാമുരയിലാണ് മോദിയുടെ ആദ്യ റാലി. മുസ്‍ലിം വോട്ടര്‍മാര്‍ കുടുതലുള്ള മേഖല കൂടിയാണിത്. ഉത്തര ത്രിപുരയിലെ കൈലാശഹറിലും പ്രധാനമന്ത്രി സംസാരിക്കും.

ത്രിപുരയില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ബിജെപി ശ്രമമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ബിജെപി ഇത്തരത്തില്‍ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് കൂടിയാണ് സിപിഎം പ്രചാരണം തുടരുന്നത്. പ്രചാരണ രംഗത്ത് ഇതുവരെ സാനിധ്യമുറപ്പിക്കാനാകാത്ത നിലയിലാണ് കോണ്‍ഗ്രസ്. എംഎല്‍എ രത്തന്‍ നാഥ് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

Tags:    

Similar News