രജനികാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി
പൊയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. 21 ന് നടക്കുന്ന
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ കമൽ ഹാസൻ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. സൌഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു. എന്നാല്‍ കമലഹാസുമായി രാഷ്ട്രീയത്തില്‍ യോജിക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നല്‍കിയത്. പോയസ് ഗാർഡനിലെ രജനിയുടെ വീട്ടിലായിരുന്നു കൂടി കാഴ്ച. 20 മിനിറ്റ് മാത്രമായിരുന്നു കുടി കാഴ്ചയുടെ ദൈർഘ്യം. രാഷ്ട്രീയം പറഞ്ഞില്ലെന്നും പാർട്ടി പ്രഖ്യാപനം അറിയിച്ച്, ചടങ്ങിലേക്ക് ക്ഷണിക്കാനാണ് എത്തിയതെന്നും കമൽ ഹാസൻ പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോഴും രജനീകാന്തിനെ കണ്ടിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും രാഷ്ട്രീയത്തിൽ യോജിക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നൽകിയത്. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും പ്രവർത്തനങ്ങൾ വ്യത്യസ്തമായിരിക്കും. ജനങ്ങൾക്ക് 'നന്മ ചെയ്യുകയെന്ന ലക്ഷ്യമാണ് രണ്ടു പേർക്കും ഉള്ള തെന്നും രജനി പറഞ്ഞു. 21 ന് മധുരയിലാണ് കമൽ ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം.