കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍

Update: 2018-05-28 06:29 GMT
Editor : Sithara
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍
Advertising

സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് അമിത് ഷായാണ് ബിജെപി പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെറിയ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി എത്തുന്നതോടെ കോണ്‍ഗ്രസ് ക്യാമ്പും സജീവമാകും.

തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചാരണം ശക്തമാക്കി. സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് അമിത് ഷായാണ് ബിജെപി പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെറിയ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി എത്തുന്നതോടെ കോണ്‍ഗ്രസ് ക്യാമ്പും സജീവമാകും.

തെരഞ്ഞെടുപ്പ് റാലികള്‍ക്കൊപ്പം ജാതി മത നേതാക്കളെ സന്ദര്‍ശിച്ചുമാണ് അമിത് ഷായും ബിജെപിയും പ്രചരണ രംഗത്തുള്ളത്. ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്‍ക്കുന്ന വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളാണ് ബിജെപി നടപ്പാക്കുന്നത്. വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചരണത്തിന് വരും ദിവസങ്ങളില്‍ തുടക്കം കുറിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു.

അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് പര്യടനങ്ങൾ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും. ഈ ആഴ്ച രണ്ട് റാലികളാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുക. ഏപ്രിൽ 3-4, ഏപ്രിൽ 7-8 തിയതികളിലാണ് റാലികൾ തീരുമാനിച്ചിട്ടുള്ളത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദിയൂരപ്പയുടെ ശക്തികേന്ദ്രമായ ഷിമോഗയിൽ നിന്നാണ് രാഹുലിന്‍റെ ആദ്യ റാലി ആരംഭിക്കുക. ബംഗലൂരുവില്‍ സംഘടിപ്പിക്കുന്ന മഹാറാലിയോടെ രാഹുലിന്‍റെ ആദ്യ ഘട്ട അവസാനിക്കും.

ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രചാരണം ശക്തമായി തുടരുന്നതിനിടെ ഇരു കൂട്ടർക്കുമെതിരെ വിമർശനവുമായി ജെഡിഎസ് നേതാവ് കുമാര സ്വാമിയും പ്രചരണ രംഗത്ത് സജീവമാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News