ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; എഎപിക്ക് അഞ്ച് സീറ്റ്

Update: 2018-05-28 13:42 GMT
Editor : admin
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; എഎപിക്ക് അഞ്ച് സീറ്റ്
Advertising

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ജയം.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ജയം. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലായി പതിമൂന്ന് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആം ആദ്മിക്ക് അഞ്ചും കോണ്‍ഗ്രസിന് നാലും സീറ്റ് ലഭിചചു. മൂന്നു സീറ്റുമായി മൂന്നാം സ്ഥാനക്കാരായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനവിധി. ശേഷിച്ച ഒരു സീറ്റില്‍ സ്വതന്ത്ര സ്വാനാര്‍ഥിക്കാണ് ജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റുകളിലും വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ എഎപിക്കും ശക്തമായ തിരിച്ച് വരവ് ലക്ഷ്യമിട്ട കോണ്‍ഗ്രസിനും മികച്ച വിജയമാണ് ലഭിച്ചത്. നിലവില്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News