റോഡ് ബ്ലോക്കാക്കി കുട്ടിയാനയുടെ ഫുട്ബോള്‍ കളി വൈറല്‍

Update: 2018-05-29 13:38 GMT
റോഡ് ബ്ലോക്കാക്കി കുട്ടിയാനയുടെ ഫുട്ബോള്‍ കളി വൈറല്‍
Advertising

കുട്ടിക്കുറുമ്പന് ഫുട്ബോള്‍ കളിക്കാനായി കാലില്‍ തടഞ്ഞ വസ്തു വെറും പ്ലാസ്റ്റിക് കുപ്പിയായിരുന്നു എന്നതാണ് ദൃശ്യത്തിലെ ഏറ്റവും കൌതുകകരമായ കാര്യം.

റോഡിലിറങ്ങി ഫുട്ബോള്‍ കളിക്കാന്‍ മോഹമുദിച്ച കുട്ടിക്കുറുമ്പന് റോഡ് മൊത്തം ബ്ലോക്കാക്കിയിട്ടാണ് തന്റെ ഈ കലാപരിപാടിയെന്നൊന്നും ഓര്‍മയുണ്ടായില്ല. താന്‍ കാരണം എത്ര പേര്‍ ഓഫീസിലെത്താന്‍ ലേറ്റ് ആയെന്നോ, വൈകിയതിന് എത്ര കുട്ടികള്‍ക്ക് അധ്യാപകരുടെ ചീത്ത കേട്ടുകാണുമെന്നോ അവന്‍ എന്തിന് അറിയണം.

Full View

ആസാമിലെ തിരക്കേറിയ റോഡുകളിലൊന്നില്‍ അരമണിക്കൂറിലധികമാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പന്റെ ഫുട്ബോള്‍ കളി നീണ്ടത്. മെയ് 8 ന് അക്ഷയ് ഗോഗോയ് എന്ന വ്യക്തി പകര്‍ത്തിയ ഈ കുട്ടിയാനയുടെ വികൃതിക്കളി വളരെപ്പെട്ടെന്നാണ് വൈറലായത്. കുട്ടിക്കുറുമ്പന് ഫുട്ബോള്‍ കളിക്കാനായി കാലില്‍ തടഞ്ഞ വസ്തു പന്തൊന്നുമായിരുന്നില്ല, വെറും പ്ലാസ്റ്റിക് കുപ്പിയായിരുന്നു എന്നതാണ് ദൃശ്യത്തിലെ ഏറ്റവും കൌതുകകരമായ കാര്യം.

കുട്ടിയാനയുടെ കളി കഴിയും വരെ കാത്തുനിന്ന് ആസ്വദിക്കുന്ന വാഹനയാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. തിരക്കുള്ള ചിലര്‍ വാഹനം തിരിച്ചുവിടുന്നുമുണ്ട്.

Tags:    

Similar News