കശ്മീരില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
കോളജ് വിദ്യാര്‍ഥിനിയെ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ഇന്നലെ നടന്ന പ്രതിഷേധത്തിന് നേരേയാണ് സൈന്യം വെടിവെച്ചത്...
കശ്മീരില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കോളജ് വിദ്യാര്‍ഥിനിയെ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ഇന്നലെ നടന്ന പ്രതിഷേധത്തിന് നേരേയാണ് സൈന്യം വെടിവെച്ചത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു. സൈന്യത്തിന്റെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരം നോര്‍ത്ത് കശ്മീരിലെ ഹന്ദ്‌വാരയിലാണ്, കോളജ് വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ വച്ച് സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുയര്‍ന്നത്. വിദ്യാര്‍ഥിനി സുരക്ഷ അലാറം അമര്‍ത്തിയതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിന് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രണ്ടുപേര്‍ ഇന്നലെ തന്നെ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് താഴ്‌വരയില്‍ ബന്ദ് ആചരിക്കുകയാണ്. ഹിന്ദ്‌വാരയില്‍ സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ രാഷ്ട്രീയ റൈഫിളിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വെടിവെപ്പ് നടന്നത്. കല്ലെറിഞ്ഞപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ വാദം. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
23 വയസ്സുകാരനായ നഈം ഖാദര്‍, 21 വയസ്സുകാരായ മുഹമ്മദ് ഇഖ്ബാല്‍ നഈം ഭട്ട് എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മുഖത്തും നെഞ്ചിലുമായിരുന്നു വെടിയേറ്റത്. സൈന്യത്തിന്റെ നടപടിക്കെതിരെ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ പ്രതിഷേധക്കാതെ വിഘടനവാദികള്‍ എന്നാരോപിച്ച് ക്രൂരമായാണ് സൈന്യം നേരിടുന്നത് പ്രകടനക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈന്യത്തിന്റെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്.