അനധികൃത അബോര്‍ഷന് വിധേയയായ 19കാരി രക്തം വാര്‍ന്ന് മരിച്ചു
ഹൈദരാബാദില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ചാണ് യുവതി മരിച്ചത്
അനധികൃത അബോര്‍ഷന് വിധേയയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി രക്തം വാര്‍ന്ന് മരിച്ചു. ഹൈദരാബാദില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ചാണ് യുവതി മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. സംഭവത്തില്‍ ഡോക്ടറെയും യുവതിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മധു എന്ന ഒരാളുമായി 19കാരിയായ യുവതി പ്രണയത്തിലായിരുന്നു. ഇയാളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വഞ്ചനാക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി ഡോക്ടര്‍ യുവതിക്ക് ഗുളികള്‍ നല്‍കി. ഇതു കഴിച്ച യുവതിക്ക് പിന്നീട് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാവുകയും രക്തസ്രാവം അമിതമാവുകയും ചെയ്തു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മധു ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. ഇരുപതിനായിരം രൂപയാണ് അബോര്‍ഷന്റെ ഫീസായി ഡോക്ടര്‍ വാങ്ങിയത്. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.